സീൻ  1. INT. പകൽ 

ഒരു കോളേജിന്റെ മെയിൻ ഗേറ്റിലൂടെ കോളേജ് ബസ് കടന്ന് വരുന്നു. അതിൽ മുൻ നിരയിൽ ഒരു സ്ത്രീ ഇരിക്കുന്നുണ്ട്. അതി സുന്ദരി. വേഷം സാരി. ബസിലെ എല്ലാവരും അവരെ നോട്ട് ചെയ്തിട്ടുണ്ട്. മുൻപരിചയം ഇല്ലാത്തതിനാൽ ആരാണീ സുന്ദരി എന്നതാണ് അവരുടെ ചിന്താ വിഷയം. ബസ് കോളേജിനകത്ത് കയറ്റി നിർത്തുന്നു. ഇറങ്ങുമ്പോളും കഥാ നായികയുടെ നേർക്കാണ് ചുറ്റുമുള്ളവരുടെ ശ്രദ്ധ.  നായിക തന്റെ ഡിപ്പാർട്മെന്റ് ആയ മാത്തമാറ്റിക്സിലേക്ക് കയറി പോകുന്നു. hod യുടെ ടേബിളിൽ ഇരിക്കുന്ന അറ്റന്റൻസ് രജിസ്റ്റർ നോക്കുന്നു. തന്റെ പേര് കാണുന്നില്ല. തൊട്ടു പുറകിൽ വരുന്ന അധ്യാപകന്റെ നേർക്ക് നോക്കുന്നു. 

അയാൾ:- എന്തെ മിസ്സേ?

അനഘ:- എന്റെ പേരില്ല. 

അയാൾ:- അനഘ മിസ്സല്ലേ ?

അനഘ:- അതെ.  

അയാൾ:- ഇങ്ങിനെ ഒരാൾ  ഇന്ന് ജോയിൻ ചെയ്യും എന്ന് കേട്ടിട്ട് ഉണ്ടായിരുന്നു.

 അനഘ:- ചിരിക്കുന്നു. 

അയാൾ:- ആ. പേര്  എഴുതിയിട്ട് ഉണ്ടാവില്ല. മിസ്സിന് ഇപ്പൊ hour  ഉണ്ടോ?

അനഘ:- ഫസ്റ്റ്  hour ഉണ്ട്. 

അയാൾ:- എന്നാൽ ക്ലാസ്സിലേക്ക് പൊക്കോളൂ. പേര് എഴുതിക്കാം. അഫ്സൽ സാറിനോട് പറയാം.  

അനഘ:- (സമയം വൈകിയ ധൃതിയിലും പരിഭ്രമത്തിലും പോകാൻ ഒരുങ്ങുന്നു) 

അയാൾ:- ഏതാ ക്ലാസ്സ്?  

അനഘ:- (തിരിഞ്ഞ് നോക്കിക്കൊണ്ട്) തേർഡ്  sem 

അയാൾ:- മാത്‍സ് കാർക്ക് അല്ലേ?

അനഘ:- ആ 

അയാൾ:- ശെരി ക്ലാസ്സിൽ പൊക്കോളൂ. 

അനഘ:- സാറിന്റെ പേരെന്താ?

അയാൾ:-എന്റെ പേര് സുധീഷ്.  

അനഘ:- ( പരിഭ്രമത്തിനിടയിലും ചിരിച്ച് കൊണ്ട് ). മാത്‍സ് ആണോ? 

സുധീഷ്:- അല്ലെങ്കിൽ ഇവിടെ വന്ന് ഒപ്പിടുമോ?

അനഘ:- സോറി.  ടെൻഷൻ…. 

സുധീഷ്:- ടെൻഷൻ ആദ്യത്തെ ക്ലാസ്സ് തീരണ വരെയേ ഉണ്ടാവൂ. പിന്നെ ഒന്നൂല്ല. മിസ്സ് യൂണിവേഴ്സിറ്റി ടോപ്പർ അല്ലെ. ?

അനഘ:- ehh?

സുധീഷ്:- സുകന്യ മിസ്സ് പറഞ്ഞതാ. ഇന്നലെ സ്റ്റാഫ് റൂമിൽ വെച്ച്. പുതിയ ആള്  വരുന്നുണ്ട്. പുലി ആണ്. അങ്ങിനെ  ഒക്കെ.

അനഘ:- വെറുതെ ആണ്. യൂണിവേഴ്സിറ്റി റാങ്ക് നോക്കിയാൽ  ഇരുപത്താമത്തെയോ മുപ്പതാമത്തെയോ ആവും. (വാച്ചിൽ നോക്കി) ഞാൻ പോട്ടെ സാറേ. 

സുധീഷ്:- (അയാളും വാച്ചിൽ നോക്കി) പിള്ളേര് ഇപ്പോളൊന്നും കേറാൻ പോണില്ല. എന്ന് വെച്ച്   മിസ്സ് ലേറ്റ് ആക്കണ്ട. ആദ്യത്തെ ക്ലാസ്സ് അല്ലെ. പിന്നേയ് second years നല്ല അലമ്പ് ആണ്. ഒന്നും നോക്കണ്ട .  തേച്ച് ഒട്ടിച്ചേക്ക്.

അനഘ:- (ഉപദേശം ഉൾക്കൊണ്ട പോലെ ചിരിച്ച് കൊണ്ട് പോകുന്നു. )

സീൻ  2 . INT. പകൽ. ക്ലാസ് മുറിയുടെ ഉൾവശം. 

അനഘ ടീച്ചർ  ക്ലാസ്സിലേക്ക് നടന്ന് വരുന്നു. ടീച്ചർ വരുന്നത് കണ്ട ഒരു കുട്ടി മറ്റുള്ളവരോട് “ദേ അവർ വരുന്നു” എന്ന രീതിയിൽ ആംഗ്യം കാണിക്കുന്നു. ഇത് കണ്ട് ഒന്ന് ബാക്കി കുട്ടികൾ ആകാംക്ഷയോട് കൂടി ഇരിക്കുന്നു.  അനഘ ടീച്ചർ ആൺകുട്ടികളും പെൺകുട്ടികളും ഉള്ള ആ ക്ലാസ്സിലേക്ക് കയറി വരുന്നു. ടീച്ചറെ കണ്ട് പെൺകുട്ടികൾക്ക് അത്ഭുതവും ആൺ കുട്ടികൾക്ക് ആനന്ദവും ഒരു പോലെ ഉണ്ടാവുന്നു. കുട്ടികൾ എഴുന്നേറ്റ് നിൽക്കുന്നു. ടീച്ചർ ഇരിക്കാൻ പറയുന്നു. 

അനഘ:- എന്റെ പേര് അനഘ. പുതിയ ടീച്ചർ ആണ്. ഈ കോളേജിൽ തന്നെ പഠിച്ച ആളാണ്. നിങ്ങൾ പുതിയ കുട്ടികൾ ശെരിക്കും എന്റെ ജൂനിയർസ് ആണ്. എല്ലാരേയും പരിചയപ്പെടണം. ഇന്ന് ക്ലാസ് സ്റ്റാർട്ട് ചെയ്യാം. പേര് ഒക്കെ പിന്നെ ചോദിക്കാം. പോരെ?

കുട്ടികൾ ഒന്നും മിണ്ടുന്നില്ല 

അനഘ:-  പ്രോബബിലിറ്റി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ആണ്  വിഷയം. പ്ലസ് ടു തൊട്ട് പഠിക്കണ ഒരു വിഷയം ആണ് ഇത്. ഡിഗ്രി ക്കും പിജി ക്കും ഒക്കെ ഇത് ഉണ്ട്. ഇമ്പോർട്ടന്റ് ആണ്. ആദ്യം സ്റ്റാറ്റിസ്റ്റിക്‌സ് ലേക്ക് പോവാം. പ്രോബബിലിറ്റി പിന്നെ നോക്കാം. ok ?

കുട്ടികൾ ഒന്നും മിണ്ടുന്നില്ല.  അവരുടെ ശ്രദ്ധ ടീച്ചറുടെ ശരീരത്തിൽ മാത്രമാണ്. 

അനഘ:- (ബോർഡിൽ എഴുതുന്നു) mean, median, mode ഇതിന്റെ ഡിഫറെൻസ് എന്താ?

കുട്ടികൾ ഇപ്പോൾ സംസാരിച്ച് തുടങ്ങി. കമന്റ് പറച്ചിൽ ആണ് എന്ന് ടീച്ചർക്ക് വ്യകതമായി മനസ്സിൽ ആവുന്നുണ്ട്. അത് അവഗണിച്ചു കൊണ്ട്  mean, median, mode   എന്നിവയുടെ defiinitions പറയുന്നു. 

The “mean” is the “average”of  all the numbers and then divide by the number of numbers. The “median” is the “middle” value in the list of numbers and The “mode” is the value that occurs most often. For example , ഇപ്പോൾ നമുക്ക് കുറച്ച് numbers  എടുക്കാം. 1,2,2,3,4,5,6. ഇതിന്റെ mean (calculate ബോർഡ് ഇത് ചെയ്ത് കൊണ്ട്) (1+2+2+3+4+5+6) / 7 = 3.28571429. median = 3. mode = 2 

ക്ലിയർ അല്ലേ? doubts ഉണ്ടോ?

ഒരു ആൺ കുട്ടി എഴുന്നേറ്റ് നിന്ന്:- എന്തിനാ മിസ്സെ ഇത് ഒക്കെ കണ്ട് പിടിക്കുന്നത്? ഇതിന്റെ ഒക്കെ use എന്താ?  

അനഘ:-   mean, median, mode . ഇത് ഒക്കെ അറിഞ്ഞാലേ ഒരു set of numbers ന്റെ central tendency  അറിയാൻ പറ്റുള്ളൂ. 

ആൺകുട്ടി വീണ്ടും:-   central tendency അറിഞ്ഞിട്ട് എന്താ കാര്യം. 

അനഘ:- central tendencey അറിഞ്ഞാലേ ഒരു സെറ്റ് ഓഫ് ഡാറ്റ എത്രത്തോളം dispersed ആണ് എന്ന് പറയാൻ പറ്റൂ 

ആൺകുട്ടി :- അങ്ങിനെ ആണെങ്കിൽ mean, median, mode ഇതിൽ ഏതെങ്കിലും ഒന്ന് പോരെ?   

അനഘ:- ദേഷ്യത്തോടെ നോക്കുന്നു. 

ആൺകുട്ടി:- അല്ല മിസ്സെ. ഇത് തന്നെയാണ് പ്ലസ് ടു വിനും പഠിച്ചേ. ഇത് കൊണ്ട് ഒക്കെ എന്താ real life ഇൽ ഒരു use എന്നറിയാൻ ചോദിച്ചതാ. 

അനഘ:- റിയൽ ലൈഫ് ഇൽ use ഇല്ലാത്ത ഒന്നും നീ പഠിക്കില്ലേ?  അധികം നീ സ്മാർട്ട് ആവണ്ട. ഞാൻ ആദ്യം തന്നെ പറഞ്ഞു നിന്റെ ഒക്കെ സീനിയർ ആൺ ഞാൻ എന്ന്. എന്നെ ഒരു ടീച്ചർ  ആക്കി  നിർത്തുന്നത്  ആണ് നിങ്ങൾക്ക് നല്ലത്. വെറുതെ സീനിയർ  ആക്കണ്ട. റാഗിങ് എന്ന് നിങ്ങൾ കേട്ടിട്ട് ഉണ്ടോ? എനിക്ക് അത് കിട്ടിയിട്ടും ഉണ്ട് ഞാൻ ചെയ്തിട്ടും ഉണ്ട്. എന്നെ കൊണ്ട് റാഗ് ചെയ്യിപ്പിക്കരുത്. 

ആൺകുട്ടി:- ഡൌട്ട് ചോദിച്ചതല്ലേ മിസ്സെ. മിസ്സിന് ഇഷ്ടം അല്ലെങ്കിൽ ചോദിക്കുന്നില്ല. mean ഉം  median ഉം പോയിട്ട്  സൈൻ തീറ്റയും  കോസ്  തീറ്റയും എന്തിനാണെന്ന് അറിയില്ല. അത് കൊണ്ട്  ചോദിച്ചതാ. 

അനഘ:- ഇത് അറിയില്ലെങ്കിൽ പിന്നെ എന്തിനാ നീ bsc മാത്‍സ്  എടുത്തേ?

ആൺകുട്ടി:- ഇത്  കിട്ടിയപ്പോ  എടുത്തു.  

അനഘ:- എന്താ നിന്റെ പേര്? 

ആൺകുട്ടി:- രാകേഷ്.

അനഘ:-സൈൻ തീറ്റയും  കോസ്  തീറ്റയും എന്താണെന്ന് അറിയില്ലെങ്കിൽ  നീ മാത്‍സ് പഠിക്കേണ്ട. 

ആൺകുട്ടി:- മിസ്സിന് അറിയാമെങ്കിൽ പറഞ്ഞ് താ. 

അനഘ ടീച്ചർ ദേഷ്യത്തോട് കൂടി ഇറങ്ങി പോകുന്നു. 

 സീൻ  3  . INT. പകൽ. ക്ലാസ് മുറിയുടെ ഉൾവശം. ( lunch break) 

കുട്ടികൾ കാലത്തെ സംഭവം ഓർത്തെടുക്കുന്നു.  

പ്രശനം ഉണ്ടാക്കിയ ആൺകുട്ടിയോട് ഒരു സുഹൃത്ത്:- നീ പോയി മിസ്സിനോട് സോറി പറ. 

ആൺകുട്ടി:- വേണോ?

ഒരു പെൺകുട്ടി:- അതിന്റെ ആവശ്യം ഒന്നും ഇല്ല. രാകേഷ് അതിന് മോശം ആയി ഒന്നും പറഞ്ഞില്ലല്ലോ. ഡൌട്ട് ചോദിച്ചതിന് ക്ലാസ്സിൽ നിന്ന് ഇറങ്ങി പോവണ്ട കാര്യം ഒന്നും ഇല്ല. നീ സോറി ഒന്നും പറയാൻ പോണ്ട. 

ആൺകുട്ടിയുടെ സുഹൃത്ത്:-  എന്നാലും മിസ്സിന് ഫീലിങ്ങ്സ് ആയി. ഇനി ചിലപ്പോ വരില്ല. 

വേറെ ഒരു പെൺകുട്ടി:- അതാണോ നിന്റെ വിഷമം. 

ആൺകുട്ടിയുടെ സുഹൃത്ത്:- ആണെങ്കിൽ. 

പെൺകുട്ടി:-  മനസ്സിൽ ആയി. നാണം ഇല്ലല്ലോ. 

ആൺകുട്ടിയുടെ സുഹൃത്ത്:- ഇല്ല. നീ പോയി മാപ്പ് പറയെടാ.  

ആദ്യം സംസാരിച്ച പെൺകുട്ടി:- വേണ്ടെടാ. അവള് റാഗ് ചെയ്യട്ടെ. അത് ഒന്ന് കാണണോല്ലോ. 

രണ്ടാമത്തെ പെൺകുട്ടി:- റാഗിങ് അവൾ ഇമ്മിണി ചെയ്യും. വെല്യ ജാഡ കാണിച്ച് വന്നതാ. അവൾടെ വിചാരം അവൾ ആരാന്നാ? നിന്റെ question സൂപ്പർ ആയിരുന്നു. അടിപൊളി.  കറക്റ്റ് ആയിട്ട് കൊണ്ടിട്ട് ഉണ്ട്. 

ആൺകുട്ടിയുടെ സുഹൃത്ത്:- മിസ്സിന് ജാഡ ഉണ്ട് എന്നത് ശെരി. പക്ഷെ… ഡാ നീ ഒന്നിങ്ങട് വന്നേ. (രാകേഷിനെ വിളിച്ച് കൊണ്ട് പോകുന്നു) 

നീ പോയി സോറി പറ. ഇല്ലെങ്കിൽ ഇനി ചിലപ്പോ ആ പെണ്ണ് വരില്ല. അത് മാത്രല്ല. നിന്നെ ബാക്കി സാറുമ്മാരെല്ലാരും കൂടി തേക്കും.   

രാകേഷ്:- (ഗൗരവത്തോട് കൂടി ) നീ എന്താ വിചാരിച്ചേ ? (ആൺകുട്ടിയുടെ സുഹൃത്ത് ഭയന്ന് നോക്കുന്നു. അപ്പോൾ ചിരിച്ച് കൊണ്ട് ) ഞാൻ എത്ര  വട്ടം സോറി പറയണം? നീ പറ. ഒറ്റക്ക് സംസാരിക്കാൻ ഒരു ചാൻസ് അല്ലേ? ഞാൻ സോറി  പറയാം. ആയിരം വട്ടം പറയാം. 

ആൺകുട്ടിയുടെ സുഹൃത്ത്:- ഞാനും കൂടി വരാം. 

രാകേഷ്:- വേണ്ട. ഞാൻ ഒറ്റക്ക് പറഞ്ഞോളാം.  

ആൺകുട്ടിയുടെ സുഹൃത്ത്:- ഡാ. പ്ളീസ്.  

രാകേഷ്:- (ഒന്നാലോചിച്ചിട്ട് ). ശെരി വാ. 

സീൻ 3.  ഇന്റീരിയർ. സ്റ്റാഫ് റൂം. ലഞ്ച് ബ്രേക്ക്. പകൽ 

സ്റ്റാഫ് റൂമിൽ അദ്ധ്യാപകരും അദ്ധ്യാപികമാരും പല വിഷയങ്ങൾ സംസാരിച്ച് ഇരിക്കുന്നു.  ഒന്ന് രണ്ട് പേർ മൊബൈൽ നോക്കി ഇരിക്കുന്നു. മറ്റു ചിലർ ടെക്സ്റ്റ് ബുക്ക്സ് നോക്കുന്നു. ചിലർ അസ്സിഗ്ന്മെന്റ്സ് നോക്കുന്നു. ചിലർ സംസാരിക്കുന്നു. അനഘ മിസ്സ് ടെക്സ്റ്റ് ബുക്ക് നോക്കി കാര്യമായി വായിക്കുന്നു. രാകേഷ് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം തിരയുകയാണ് അവർ. ഈ സമയം രാകേഷും സുഹൃത്തും വാതിൽക്കൽ പ്രത്യക്ഷപ്പെടുന്നു. അവർ വാതിലിനരികിൽ ഇരിക്കുന്ന അദ്ധ്യാപകനോട് മൗനാനുവാദം വാങ്ങി അകത്ത് കടന്ന് അനഘ മിസ്സിന്റെ അരികിൽ എത്തുന്നു. മിസ്സ് അവരെ കണ്ട് തല ഉയർത്തി നോക്കുന്നു. 

രാകേഷ്:- മിസ്സേ.   

അനഘ:- hmm? 

രാകേഷ് ഒന്നും മിണ്ടുന്നില്ല  

അനഘ:- നിന്റെ ഡൌട്ട് തീർന്നില്ലേ?

രാകേഷ്:- ഞാൻ സോറി പറയാൻ വന്നതാ മിസ്സേ. (അവൻ സംസാരം ആസ്വദിക്കുകയാണ്) 

അനഘ:- അതെന്താ നിന്റെ സംശയം തീർന്നോ?

രാകേഷ്:- ഞാൻ ചോദിച്ചത് മിസ്സിന് വിഷമം ആയെങ്കിൽ… 

അനഘ:- സംശയം ചോദിക്കുന്നത് എന്തെങ്കിലും അറിയാൻ ആവണം. അല്ലാണ്ട് എന്നെ അറിയിക്കാൻ ആവരുത്. 

രാകേഷ്:- ഞാൻ ശെരിക്കും അറിയാൻ വേണ്ടി ചോദിച്ചതാ മിസ്സേ.  

അനഘ:- പിന്നെ എന്തിനാ സോറി?

രാകേഷ്:- മിസ്സിന് വിഷമം ആയത് കൊണ്ട്. 

രാകേഷിന്റെ സുഹൃത്ത് :- സത്യം ആയിട്ടും മിസ്സേ. ഇവൻ അറിയണ്ട് പറഞ്ഞതാ. മിസ്സ് ക്ലാസ്സിലേക്ക് വരണം. 

അനഘ:- ( അവരുടെ ഉദ്ദേശ്യം മനസ്സിലാക്കി ദേഷ്യത്തോടെ) ഞാൻ ഒരു കാര്യം പറയാം. ക്ലാസ് റൂം നിങ്ങളുടെ ആണ്. അത് കൊണ്ട് അവിടെ നിന്ന് ഞാൻ പുറത്തു പോയി. പക്ഷേ സ്റ്റാഫ് റൂം എന്റെ ആണ്. നിങ്ങൾ രണ്ട് പേരും പുറത്ത് പോ. (ഗൗരവത്തിൽ) പോ. സോറി പറയുന്ന രീതി കണ്ടാൽ അറിയാം ഉള്ളിൽ ഉള്ള വിഷമം)  

അവർ രണ്ട് പേരും പുറത്ത് പോവുന്നു. ഉദ്ദേശിച്ച പോലെ കാര്യങ്ങൾ നടക്കാത്തതിലുള്ള വിഷമം മുഖത്തു കാണാം. അവർ പോയതിന് ശേഷം സ്റ്റാഫ് റൂമിലെ സംഭാഷണം. 

ഒരു അദ്ധ്യാപിക:-  എന്തിനാ മിസ്സേ ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയെ? അവന്മാരുടെ ഡൌട്ട് ചോദിക്കൽ ഇന്റെര്ണല് എക്സാമിനു തീർത്ത് കൊടുക്കാം. 

അനഘ:- ( ഒന്ന് ആലോചിച്ച ശേഷം  ) hmm.  

പിന്നെ മിസ്സേ, വേറൊരു കാര്യം. (വേറെ ആരും കേൾക്കുന്നില്ല എന്ന് ഉറപ്പാക്കി)  വിഷമം ആവില്ലെങ്കിൽ പറയാം. 

അനഘ:- പറയൂ. 

അദ്ധ്യാപിക:- പിള്ളേരുടെ മെയിൻ പ്രശ്‍നം മിസ്സിന്റെ ഡ്രസ്സ് ആണ്. സാരി മാറ്റി ചുരിദാർ ആക്കിയാൽ തന്നെ അവന്റെ ഒക്കെ  പകുതി doubts തീരും.

അനഘ തന്റെ വസ്ത്രത്തിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് നോക്കുന്നു. 

അദ്ധ്യാപിക:- മിസ്സ് ഉടുത്തിരിക്കുന്നതിന് കുഴപ്പം ഒന്നും ഇല്ല. എന്നാലും അതാണ് കാര്യം. 

അനഘ:- എന്നാൽ ചുരിദാർ  ആക്കാം. comfort um അതാണ്. കോളേജ് അല്ലേന്ന് വിചാരിച്ചിട്ട് വിചാരിച്ചിട്ടാ. 

അദ്ധ്യാപിക:- 

അദ്ധ്യാപിക:- ചുരിദാർ ആക്കിയാലും ചിലർക്ക് അസുഖം കാണും. അത് മൈൻഡ് ചെയ്യണ്ട. ഇന്റെര്ണല്സ് വരുമ്പോ  ശെരി ആക്കം. 

അനഘ:- എന്നാലും മിസ്സേ. ആവശ്യം ഇല്ലാത്ത ചോദ്യം ആണ്. എന്നാലും നമ്മൾ  പഠിച്ച  മാത്‍സ് ന്റെ അപ്ലിക്കേഷൻ എവിടെയാ വരുന്നേ? 

അദ്ധ്യാപിക:- എനിക്ക് അറിയില്ല മിസ്സേ. equations ഉം derivations ഉം തന്നെ മര്യാദക്ക് അറിയില്ല. പിന്നെയാണ് അപ്ലിക്കേഷൻ. ദോ അവിടെ ഒരു സർ ഇരിക്കുന്നത് കണ്ടോ? അഫ്സൽ സർ.  സാറിനോട് ചോദിച്ച് നോക്ക്. 

അനഘ അപ്പോൾ തന്നെ എണീറ്റ് അദ്ദേഹത്തിന്റെ അടുത്ത് ചെല്ലുന്നു. 

അനഘ:- സർ ഫ്രീ ആണോ? 

അഫ്സൽ:- പറ മിസ്സേ. 

അനഘ:- സർ കാര്യം അറിഞ്ഞിട്ട് ഉണ്ടാവില്ലേ?

അഫ്സൽ:- പിള്ളേരുമായി എന്തോ സീൻ ഉണ്ടായി എന്ന് അറിഞ്ഞു. എന്താ കാര്യം ? 

അനഘ:- അവന്മാരുടെ ഒരു മാതിരി doubts ആണ്. ഓരോ ടോപ്പിക്കിന്റെയും റിയൽ ലൈഫ് ലെ use എന്താ എന്ന് അറിയണം പോലും. 

അഫ്സൽ:- ഇതിന്റെ ആൻസർ ഈസി അല്ലേ. മാത്‍സ് ലെ എല്ലാത്തിനും റിയൽ ലൈഫ് use ഉണ്ടാവില്ല. കുറെ ഒക്കെ ideal situations nu venda theories  ആണ്. മിസ്സിന്റെ subject ഏതാ? പിന്നെ ബേസിക്കലി ഒരു കാര്യം ഉണ്ട്. മാത്‍സ് പഠിക്കാൻ കുറച്ച് ബുദ്ധി വേണം. അത് ഇല്ലാത്തവർ ആണ് ഈ കുനഷ്ട് ചോദ്യങ്ങൾ ചോദിക്കുന്നത്. അല്ലെങ്കിൽ സ്മാർട്ട് ആവാൻ നോക്കുന്നവർ. അത്തരം doubts മൈൻഡ് ചെയ്യണ്ട.

അനഘ:- probability and statistics. statistics ശെരിക്കും use ഉള്ള സാധനം അല്ലേ? 

അഫ്സൽ:- മിസ്സ് ഒരു കാര്യം ചെയ്യ്. നമുക്ക് നാളെ നോക്കാം. ഞാൻ ഇപ്പൊ എടുക്കുന്നത് calculas ആണ്. probability and statistics നാളെ നോക്കാം. ഇന്ന് വൈകുന്നേരം ഞാൻ ഒന്ന് നോക്കി വെക്കട്ടെ. 

അനഘ:- ശെരി സാറേ. ഞാൻ പോട്ടെ. ക്ലാസ് ഉണ്ട്. ഇത് എന്താവുമോ എന്തോ. (പോകുന്നു)

അഫ്സൽ സാറിന്റെ കൂടെ ഉള്ള അദ്ധ്യാപകർ അദ്ദേഹത്തെ പരിഹസിച്ച് ചോദിക്കുന്നു. 

ഒരു അദ്ധ്യാപകൻ:- നിനക്ക് ഇന്നത്തേക്ക്  പണി ആയല്ലോ. 

വേറെ ഒരു അദ്ധ്യാപകൻ:- സാറിന് ഇതൊന്നും ഒരു വിഷയം അല്ല. ജസ്റ്റ് ഒന്ന് ബുക്ക് മറിച്ച് നോക്കിയാൽ മതി. 

ഒരു അദ്ധ്യാപിക:- ഇവിടെ ഉള്ള എല്ലാ ടീച്ചർമാരുടെയും  doubts ക്ലിയർ ചെയ്യണ ആളല്ലേ. സാറിന് ഇതൊക്കെ ഈസി അല്ലേ.    

വേറെ അദ്ധ്യാപിക:- ഈ ആവേശം കുട്ടികളെ പഠിപ്പിക്കുന്നതിൽ കാണിച്ചിരുന്നു എങ്കിൽ!  പിന്നേ സാറേ, പുതിയ മിസ്സിനെ അത്രക്ക് അങ്ങോട്ട് ഹെല്പ് ചെയ്യണ്ട. കുറച്ച് ആവേശം കൂടുതലാ അവൾക്ക്. ആ പിള്ളേരെ ഇവിടെ നിന്ന് ഗെറ്റ് ഔട്ട് അടിച്ചത് കണ്ടില്ലേ. ഇന്ന് വന്ന് കേറിയല്ലേ ഉള്ളൂ. 

ആദ്യം സംസാരിച്ച അദ്ധ്യാപിക:- സാരി മാറ്റി ചുരിദാർ ആക്കാൻ ഞാൻ പറഞ്ഞിട്ട് ഉണ്ട്. 

അഫ്സൽ:- അത് മോശം ആയി പോയി. (എല്ലാരും ചിരിക്കുന്നു.)   

ആദ്യം സംസാരിച്ച അദ്ധ്യാപകൻ:- അപ്പൊ അതാണല്ലേ ഉദ്ദേശ്യം ?

അഫ്സൽ:- ഒന്ന് പോയി തരുവോ എന്റെ വിമലേ. 

ആദ്യം സംസാരിച്ച അദ്ധ്യാപിക:- വിമൽ സർ മിണ്ടാൻ പോണ്ട. അനുഭവിച്ച് പഠിക്കട്ടെ. മിസ്സ് ആ പിള്ളേരുടെ മുന്നിൽ ഷൈൻ ചെയ്യാനാണ് സർ നോട് ചോദിക്കണെ. ഒന്നും വിടാണ്ട് പറഞ്ഞ് കൊടുക്ക്.  

അഫ്സൽ:- പിന്നെ doubts ക്ലിയർ ചെയ്ത് കൊടുക്കണ്ടേ. 

ആദ്യം സംസാരിച്ച അദ്ധ്യാപകൻ:- സാറിനോട് പറഞ്ഞിട്ട് കാര്യം ഇല്ല. സർ വേറെ ഏതോ ലോകത്താണ്. ഞങ്ങൾ disturb  ചെയ്യുന്നില്ല. സർ prepare ചെയ്തോ. ശെരി സാറേ പിന്നെ കാണാം. ( എല്ലാരും പോകുന്നു.) 

അഫ്സൽ:- (ആക്ഷേപ സ്വരത്തിൽ ) പിന്നേ…..  

Cut to 

സീൻ 4. ക്ലാസ് റൂം. പകൽ. int 

അനഘ മിസ്‌ ക്ലാസ്സിലേക്ക് കയറി വരുന്നു. ചുരിദാർ ആണ് വേഷം. കുട്ടികളുടെ പെരുമാറ്റം പഴയത് പോലെ തന്നെ. ഫസ്റ്റ് ബെഞ്ചിൽ ആൺ കുട്ടികൾ തിക്കി തിരക്കി ഇരിക്കുന്നു. അത് ഒന്നും ഗൗനിക്കാതെ ടീച്ചർ ക്ലാസ്സ് തുടങ്ങുന്നു. 

അനഘ:- നമ്മൾ ഇന്നലെ സ്റ്റാറ്റിസ്റ്റിക്‌സ് സ്റ്റാർട്ട് ചെയ്തു. ഇന്ന് ഡീറ്റൈൽ ആയി നോക്കാം. ഇന്നലെ രാകേഷ് ചോദിച്ച doubt നു ഞാൻ answer  തരാം. മാത്‍സ് ന്റെ application level ഇൽ ഞാനും പഠിച്ചിട്ട് ഇല്ല. സ്റ്റാഫ് റൂമിൽ വേറെ ടീച്ചേഴ്‌സ്‌ ന്റെ അടുത്ത് ചോദിച്ചിട്ട് ഉണ്ട്. Net ഇലും നോക്കുന്നുണ്ട്. സെമസ്റ്റർ തീരുമ്പോളേക്കും എല്ലാ doubts ഉം ക്ലിയർ ആക്കാം. നിങ്ങൾ ഇനീം ചോദിച്ചോളൂ. doubts എല്ലാം ഞാൻ ക്ലിയർ ചെയ്യും. എനിക്ക് അറിയാവുന്നതാണെങ്കിൽ ഈ ക്ലാസ്സിൽ വെച്ച്. അറിയില്ലെങ്കിൽ അന്വേഷിച്ചിട്ട്. രാകേഷിനു മാത്രം അല്ല. എല്ലാവർക്കും ചോദിക്കാം. 

അനഘ ടീച്ചർ ബോർഡിൽ   sample mean, population mea,  variance, standard deviation എന്ന് എന്ന് headline എഴുതുന്നു.  അവയുടെ definitions parannj കൊടുക്കുന്നു. കുട്ടികൾ എഴുതി എടുക്കുന്നു. 

Sample Mean is the mean of a sample taken from the population. Population Mean is the mean of all the values in the population. 

ഇത് രണ്ടും എന്തിനാണ് എന്ന് എന്ന് ഇപ്പോൾ ചോദിക്കണ്ട. പിന്നെ പറഞ്ഞ് തരാം. The Variance is defined as the average of the squared differences from the Mean. standard deviation is the square root of the Variance. ഇതിന്റെ രണ്ടിന്റെയും ആവശ്യവും ഇപ്പൊ ചോദിക്കണ്ട. നമുക്ക് ഇനി ഒരു പ്രോബ്ലം ചെയ്ത് നോക്കാം. (ഒരു ചോദ്യം ബോർഡിൽ എഴുതുന്നു. equation എഴുതി സോൾവ് ചെയ്‌ത്‌ കാണിച്ച് കൊടുക്കുന്നു. വേറെ ഒരു ചോദ്യം കൊടുക്കുന്നു. കുട്ടികളോട് സ്വയം ചെയ്യാൻ ആവശ്യപ്പെടുന്നു. എന്നിട്ട് ടീച്ചർ കുട്ടികളുടെ ഇടയിലേക്ക് ചെല്ലുന്നു. അവർക്ക് എല്ലാവർക്കും സംശയങ്ങളോട് സംശയങ്ങൾ. ടീച്ചർ അതിന്റെ കാരണം മനസ്സിലാക്കി platform ഇലേക്ക് തിരിച്ച് കയറുന്നു. ഇത് പ്രതീക്ഷിച്ചതായതിനാൽ മുഖത്ത് ദേഷ്യം ഒന്നും ഇല്ല.)

അനഘ:-  ഒരു ഡൌട്ട് ഞാൻ expect ചെയ്തു. എന്താ ആരും ചോദിക്കാഞ്ഞേ? variance കാണുമ്പോൾ എന്തിനാ square ചെയ്തേ എന്ന്. ചുമ്മാ ആവറേജ് ഇൽ നിന്ന്  add and subtract ചെയ്താൽ പോരെ? അങ്ങിനെ ചെയ്‌താൽ എന്താ ഉണ്ടാവാ?

മുൻ ബെഞ്ചിൽ ഇരുന്ന ഒരു കുട്ടി ആലോചിച്ച ശേഷം:-  അപ്പൊ സീറോ ആയി പോവും. Negative and positive add ചെയ്ത് സീറോ കിട്ടും.        

അനഘ:- Exactly. അത് കൊണ്ട് ആണ് നമ്മൾ square ചെയ്യുന്നത്. square ചെയ്യുമ്പോൾ numbers പോസിറ്റീവ് ആവും. 

ബാക് ബെഞ്ചിൽ നിന്ന് ഒരു കുട്ടി:- അങ്ങിനെ ആണെങ്കിൽ mod എടുത്താൽ പോരെ മിസ്സേ?   അപ്പോൾ minus plus ആവില്ലേ? 

അനഘ മിസ്സിന് ആ ചോദ്യത്തിന് ഉത്തരം ഇല്ല. കുട്ടികളുടെ മുഖത്ത് വീണ്ടും ചിരി.

cut to 

സീൻ 5 . സ്റ്റാഫ്  റൂം. പകൽ. int 

അനഘ മിസ്സ് സ്റ്റാഫ് റൂമിലേക്ക് വന്ന്‌ കയ്യിലെ ചോക്ക് പൊടി കഴുകി കളയുന്നു. മുഖം കഴുകുന്നു. തന്റെ കസേരയിൽ ഇരുന്ന് നടു നിവർക്കുന്നു. കുറച്ച് വെള്ളം കുടിച്ച ശേഷം  അഫ്സൽ സാറിനോട് സർ ഇപ്പോൾ ഫ്രീ ആണോ എന്ന് ചോദിക്കുന്നു. അദ്ദേഹം അതെ എന്ന് പറയുന്നു. അനഘ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലുന്നു. മറ്റുള്ളവർ അവരെ ശ്രെദ്ധിക്കുന്നു. 

അഫ്സൽ :- എന്താ മിസ്സിന്റെ doubts? 

അനഘ:- doubts എന്റെ അല്ല. പിള്ളേരുടെ ആണ്.  വയ്യ സാറേ. മതിയായി. 

അഫ്സൽ:- മിസ്സ് എന്തിനാ ടെൻഷൻ ആവണേ? മിസ്സാണ് അവരുടെ പേപ്പർ നോക്കുന്നത്. അല്ലാതെ അവർ മിസ്സിന്റെ അല്ല. മിസ്സാണ് മാർക്ക് ഇടുന്നത്. അവരല്ല. അവരോട് പോവാൻ പറ. 

അനഘ:- (ഒന്നും മിണ്ടുന്നില്ല)

അഫ്സൽ:- മിസ്സ് doubt ചോദിക്ക്. 

അനഘ:- എന്തിനാ സാറേ variance um standard deviation ഉം പഠിക്കണെ? രണ്ടിൽ ഒന്ന് പോരെ. 

അഫ്സൽ:- രണ്ടും രണ്ടല്ലേ? variance ന്റെ square അല്ലെ  standard deviation? അല്ല സോറി മാറി പോയി. standard deviation ന്റെ square അല്ലെ variance? 

അനഘ:- ( ഉത്തരത്തിൽ തൃപ്‌ത അല്ലെങ്കിലും അടുത്ത സംശയം ചോദിക്കുന്നു) ഈ variance കണ്ട് പിടിക്കാൻ എന്തിനാ square ചെയ്ത് പിന്നെ root എടുക്കണേ? മോഡ് വാല്യൂ ആഡ് ചെയ്‌താൽ പോരെ. 

അഫ്സൽ:- ഇത് അവന്മാര് ചോദിച്ചതാണോ?

അനഘ:- ഇതാണ് ഇന്നത്തെ പുതിയത്. 

അഫ്സൽ:- മിസ്സ് ഇത്തരം questions entertain ചെയ്യന്നതാണ് പ്രശ്‍നം. (തൊട്ട് അടുത്ത് ഇരിക്കുന്ന സാറിനെ നോക്കി). ജോയ് സാറേ ഇത് കേട്ടോ?

ജോയ്:- എന്താ സാറേ? 

അഫ്സൽ :- സ്റ്റാറ്റിസ്റ്റിക്‌സ് ഇൽ variance കണ്ട് പിടിക്കാൻ  square   ചെയ്യണത് എന്തിനാ എന്ന്? മോഡ് കണ്ടാൽ പോരെ എന്ന്.

ജോയ്:- എന്നാ അവനോട് examinu അങ്ങിനെ ചെയ്ത് വെക്കാൻ പറ. ഇന്ത്യ ഒരു ജനാധിപത്യ രാജ്യം അല്ലേ. ആർക്കെങ്കിലും മോഡ് കണ്ടാൽ മതി എന്ന് തോന്നുന്നുണ്ടെങ്കിൽ അങ്ങിനെ ചെയ്യട്ടെ. Examinu പൊട്ടി കഴിഞ്ഞിട്ട്  complaint പറയാതെ ഇരുന്നാൽ മതി. 

അഫ്സൽ:- മിസ്സേ. ഈ ടൈപ്പ് ഡൌട്ട് ചോദിക്കുന്നവരോട് ഞാൻ പറയാറുള്ള ഒരു റിപ്ലൈ ഉണ്ട്.  ക്ലാസ്സിൽ ചിലപ്പോ born Einsteens, born Newton ഒക്കെ ഉണ്ടാവും. അവർക്ക് മാത്‍സ് പഠിക്കാൻ നമ്മുടെ ക്ലാസ്സ് ആവശ്യം ഇല്ല. ഇറങ്ങി പോവാൻ പറയാ. അത്രേ ഉള്ളൂ. 

അനഘ മിസ്സ് മറുപടി പറയുന്നില്ല. 

cut  to  

ഇനി വരുന്ന ഒരുപാട്  ചെറിയ സീനുകളിൽ അനഘ probability and statistics  എന്ന വിഷയം മുഴുവൻ ആയി പഠിപ്പിക്കുന്നു. ചുരിദാർ ആണ് വേഷം. വിവിധ ദിവസങ്ങളിലായി binomial distribution poisson distribution central limit theorem, testing of hypothesis , regression  എന്നീ പദങ്ങൾ ബോർഡിൽ എഴുതുകയും അവ വിശദീകരിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് ടീച്ചറോട് ദേഷ്യം, പുച്ഛം എന്നിവ ഇല്ലെങ്കിലും ടീച്ചറുടെ സൗന്ദര്യം ആസ്വദിച്ച് കൊണ്ട് തന്നെ ക്ലാസ്സിൽ ഇരിക്കുന്നു. അനഘ മിസ്സ് വീട്ടിൽ പോയി രാത്രി കാലങ്ങളിൽ ഇതേ പാഠഭാഗങ്ങൾ ടെക്സ്റ്റ് ബുക്കുകളിലും ഇന്റർനെറ്റിലും ഒക്കെ നോക്കി പഠിക്കുന്നു. വായിച്ചു നോക്കുകയും ചിന്തിച്ച് മനസ്സിൽ ആക്കുകയും ചെയ്യുന്നു.       

സീൻ 5 . ക്ലാസ്സ്  റൂം. പകൽ. int 

അനഘ മിസ്സ് ക്ലാസ്സിലേക്ക് കയറി വരുന്നു. സാരി ആണ് വേഷം. സന്തോഷം തുളുമ്പുന്ന മുഖം. കുട്ടികൾ അത്ഭുതത്തോടെ നോക്കുന്നു.എഴുന്നേറ്റ് നിൽക്കുന്നു. 

അനഘ:- അങ്ങിനെ നമ്മൾ portions എല്ലാം ഇന്നലത്തോടെ complete  ആക്കി. study ലീവ് തുടങ്ങാൻ ഒരു ആഴ്ച്ച കൂടി ഉണ്ട്. ഒരു റിവിഷൻ നോക്കാം. നിങ്ങളുടെ ഒരുപാട് doubts pending ഇൽ ഉണ്ട്. എല്ലാത്തിന്റെയും ഒന്നും ഉത്തരം എന്റെ കയ്യിൽ ഇല്ല. അറിയാവുന്നത് പറഞ്ഞ് തരാം.  ഓരോന്ന് ഓരോന്ന് ആയി നോക്കാം.  

കുട്ടികൾ പഴയ പോലെ തന്നെ ഇരിക്കുന്നു. 

അനഘ:- എന്തായിരുന്നു ആദ്യത്തെ doubt? mean, median, mode  ഇത് ഒക്കെ എന്തിനായിരുന്നു എന്നല്ലേ? അതിന്റെ കാരണം എല്ലായിടത്തും mean അഥവാ ആവറേജ് എടുത്തിട്ട് കാര്യം ഇല്ല. ഉദാഹരണത്തിന് ഒരു രാജ്യത്തെ ആളുകളുടെ ശരാശരി വരുമാനം. അത് തീരെ കുറവും ഉണ്ടാവും കോടിക്കണക്കിന് സമ്പാദിക്കുന്നവരും ഉണ്ടാവും. ആവറേജ് എടുത്താൽ ചിലപ്പോ ഒരു വെല്യ നമ്പർ കിട്ടും. അത് റിയാലിറ്റി ആവില്ല.  അപ്പൊ middle value  കിട്ടാൻ mode അഥാവാ most occured number ആണ് കുറച്ച് കൂടെ നല്ലത്. ഇത് തന്നെ median ആക്കി നോക്കിയാൽ നമുക്ക് exact middle number കിട്ടും. അത് വെച്ച് നിങ്ങൾക് നിങ്ങളുടെ സാലറി രാജ്യത്തെ പകുതി ജനങ്ങളേക്കാളും കൂടുതലോ കുറവോ എന്ന് പറയാൻ പറ്റും. mode സാലറി ഏറ്റവും കൂടുതൽ പേർക്ക് കിട്ടുന്ന സാലറി ആവും. median salary വെച്ച്  ആ രാജ്യത്തെ ജനങ്ങളെ  median നേക്കാൾ കുറവ് സമ്പാദിക്കുന്നവർ കൂടുതൽ സമ്പാദിക്കുന്നവർ എന്നിങ്ങിനെ തരം തിരിക്കാൻ സഹായിക്കും. mean salary പറയുന്നതിൽ വെല്യ കാര്യം ഇല്ല. significance ഇല്ല. mean or average ഇനു വേറെ സ്ഥലങ്ങളിൽ significance ഉണ്ട്. ഉദാഹരണത്തിന് average speed of a vechicle. ഇപ്പൊ ഒരു കാർ അല്ലെങ്കിൽ ബൈക്ക് അല്ലെങ്കിൽ ഏതെങ്കിലും ഒരു വാഹനം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുമ്പോൾ എപ്പോളും ഒരേ സ്പീഡിൽ ആവില്ല. ചിലപ്പോ തീരെ കുറവും ചിലപ്പോ തീരെ കൂടുതലും ആവും അപ്പൊ average speed കണ്ട് പിടിക്കുന്നതാണ് യാത്ര ചെയ്യാൻ എടുത്ത സമയം കണ്ട്‌ പിടിക്കാൻ എളുപ്പം. ക്ലിയർ ആയോ?  

കുട്ടികൾ അത്ഭുതത്തോടെ നോക്കുന്നു. 

അനഘ:- ഇനി അടുത്തത് നോക്കാം. (boardil എഴുതുന്നു) equation of variance 

(കുട്ടികൾ എല്ലാവരും ഇപ്പോൾ ടീച്ചറുടെ മുഖത്തേക്ക് നോക്കി ശ്രദ്ധാപൂർവ്വം ഇരിക്കുന്നു)

cut to 

സീൻ 6  . സ്റ്റാഫ്   റൂം. പകൽ. int 

അനഘ മിസ്സിന്റെ മേശക്ക് ചുറ്റും  അദ്ധ്യാപകരും അദ്ധ്യാപികമാരും വട്ടം കൂടി നിൽക്കുന്നു. എല്ലാവരുടെയും മുഖത്ത് അത്ഭുതം. 

ഒരു അദ്ധ്യാപിക:- എന്നിട്ട് അവരുടെ doubts മൊത്തത്തിൽ clear ചെയ്തോ?

അനഘ:- കുറച്ച് ഒക്കെ.

അഫ്സൽ:- എന്നാ പറ മിസ്സേ. എന്തിനാ variance കാണുമ്പോൾ square ചെയ്ത് പിന്നെ square റൂട്ട് എടുക്കണേ? mod എടുത്താൽ pore? 

 അനഘ:- അതിന്റെ കാരണം central tendency reasonable ആയി കിട്ടാൻ standard deviation വേണം. ഉദാഹരണത്തിന്  random ആയി കുറച്ച് numbers എടുക്കാം. (ഒരു കടലാസ് എടുത്ത് എഴുതുന്നു)  for എക്സാമ്പിൾ  -5, -6, -9,  20 ഇതിന്റെ  mean = 0. ആണ്.  Mean deviation modulus values of all numbers എടുത്തിട്ട് കാണാം  5+ 6+ 9 +20= 40.  40/4= 10.  Now take variance = -5 ^2 + -6^2 + -9^2+ 20^2  =  135.5 Standard deviation = sqrt (135.5)= 11.64.  11.64 എന്ന number 10 നേക്കാൾ വലുതല്ല. അതല്ലേ ശെരി. കാരണം ഈ numbers ഒരു ഗ്രാഫിൽ plot ചെയ്താൽ (ഗ്രാഫ് വരക്കുന്നു) 20 എന്ന ഒരു big number വന്നിട്ട് ഉണ്ട്. അപ്പൊ അതിനനുസരിച്ച് deviation ഉം വലുതാവാണോ?  വേണം എങ്കിൽ  standard deviation ഉപയോഗിക്കാം. വേണ്ടെങ്കിൽ mean deviation ഉപയോഗിക്കാം.  standard deviation എങ്ങിനെയാ വലുതാവാണെ എന്ന് ചോദിച്ചാൽ 5 ന്റേം 20 ന്റേം  difference നേക്കാളും വലുതല്ലേ 25 ന്റേം 400 ന്റേം  difference. 

ഒരു അദ്ധ്യാപിക:- അനഘ മിസ്സ് !!!!

അഫ്സൽ :- അത് ഒക്കെ. പക്ഷേ എന്തിനാ ഈ രണ്ടെണം? variance അല്ലെങ്കിൽ standard deviation. രണ്ടിൽ ഒന്ന് പോരെ? 

അനഘ :- അപ്പൊ യൂണിറ്റ് മാറില്ലേ സാറേ. length ന്റെ variance എടുത്താൽ area ആയി പോവില്ലേ. തിരിച്ച് length ആക്കാൻ  root എടുക്കണ്ടേ.

അഫ്സൽ ( ഇത്ര നിസ്സാര കാര്യം തനിക്ക് അറിയില്ലായിരുന്നല്ലോ എന്ന് സമ്മതിച്ച് കൊണ്ട്) :- അയ്യേ. ഇതായിരുന്നോ.

cut to 

സീൻ 6. കോളേജിലെ വരാന്ത. പകൽ. ext  

രാകേഷ് തന്റെ സുഹൃത്തുക്കളോടൊത്ത് സംസാരിച്ച് നിൽക്കുന്നു. അവരുടെ കൂട്ടത്തിലേക്ക് ഒരു കുട്ടി കൂടി വരുന്നു. 

രാകേഷിന്റെ അടുത്തേക്ക് വന്ന കുട്ടി:-  മച്ചാനെ,  ഹോസ്റ്റൽ പോവല്ലേ? 

രാകേഷ്:- ഈ hour കഴിഞ്ഞിട്ട് പോവാം. ഈ  hour അനഘ മിസ്സ്  ആണ്. cut ചെയ്‌താൽ ശെരി ആവില്ല. 

രാകേഷിന്റെ അടുത്തേക്ക് വന്ന കുട്ടി:- ആര് പറഞ്ഞു?

രാകേഷ് :- സ്റ്റാഫ് റൂമിൽ പോയപ്പോൾ ജോയ് സർ പറഞ്ഞു. 

രാകേഷിന്റെ വേറെ ഒരു സുഹൃത്ത്:- മിസ്സിന്റെ ക്ലാസ് ആണെങ്കിൽ കേറാം. 

രാകേഷിന്റെ മറ്റൊരു സുഹൃത്ത് :— മിസ്സ് പറയണതൊന്നും ടെക്സ്റ്റ് ബുക്കിൽ നിന്ന് കിട്ടില്ല. 

രാകേഷ് :- എനിക്ക് ഒരേ ഒരു പ്രാർത്ഥനയേ ഉള്ളൂ. മിസ്സ് സാരി ഉടുത്ത് വരാതെ ഇരുന്നാൽ മതി. ചുരിദാർ ഇട്ടാൽ പോരെ? 

രാകേഷിന്റെ സുഹൃത്ത്:- അതന്നെ. എന്തിനാ വെറുതെ സാരി?  

സീൻ 7. ക്ലാസ്സ് . പകൽ. int 

അനഘ ടീച്ചർ class ലെ  platform ഇൽ കയറി നിൽക്കുന്നു. വേഷം സാരി. board ഇൽ linear algebra എന്ന് എഴുതിയിരിക്കുന്നു. കുട്ടികൾ ശ്രദ്ധാപൂർവ്വം ക്ലാസ്സ് വീക്ഷിക്കുന്നു. 

അനഘ:-   linear algebra ആണ് നമുക്ക് പഠിക്കാൻ ഉള്ളത്. അതിലേക്ക് കടക്കുന്നതിന് മുൻപ് 

 ഒരു കാര്യം നിങ്ങൾ clear  ആയി അറിഞ്ഞിരിക്കണം. (ഒന്ന് നിർത്തിയ ശേഷം)  What do you mean by matrix ? 

-——————————-End———————————