സീൻ 1. പകൽ. int.    വിദേശത്ത്  ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ കേരളത്തിലെ കോർപ്പറേറ്റ് ഓഫീസിന്റെ ഉൾവശം. അവർക്ക് സോഫ്റ്റ് വെയർ എഞ്ചിനീയർമാരെ തിരഞ്ഞെടുക്കാൻ  ഒരു ഇന്റർവ്യൂ നടത്തപ്പെടുന്നു.  ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്നിരിക്കുന്ന ഉദ്യോഗാർത്ഥികളെ കാണാം. എല്ലാവരുടെയും പ്രായം 25 -30 വയസ്സ്.   5  ഓ 6  ഓ പേർ കൂടെ ബാക്കി ഉണ്ട്. അവരിൽ ഒരാളായ കഥാനായകൻ മൊബൈൽ എടുത്ത് അച്ഛനെ വിളിക്കുന്നു. 

കഥാനായകൻ:- അപ്പച്ചാ, ഒന്നൂല്ല. ഇത് തീരാൻ വൈകും. ഇനീം അഞ്ചു പേര് ഉണ്ട്. (വാച്ച് നോക്കി കൊണ്ട്. വാച്ചിൽ നാല് മണി കഴിഞ്ഞു)   4 മണീന്ന് വെച്ചിട്ട് ഇനി (ഒരാൾക്ക് 10 മിനിറ്റ് വെച്ച് മനസ്സിൽ കണക്ക് കൂട്ടി കൊണ്ട്) ഒരു മണിക്കൂർ എന്തായാലും പിടിക്കും. 5 മണിക്ക് ഇറങ്ങിയാൽ ആറ്  ആറര  ആവും എത്താൻ. 

അപ്പച്ചൻ:- അത്രേം വൈകിയോ. ഇത് എന്താദ്. ഇത്രേം നേരം?

കഥാനായകൻ:- ആന്നെ. വെറുതെ ആവശ്യല്ലാണ്ട്. ആദ്യത്തെ ആൾക്കാർക്കൊക്കെ അര മണിക്കൂർ ആയിരുന്നു. ഇപ്പൊ 10 മിനിറ്റിൽ തീർത്ത് വിടുന്നുണ്ട്. 5 മണി വിട്ട് വൈകില്ല എന്ന് വിചാരിക്കാം.   

അപ്പച്ചൻ:- സമയത്തിനെ കുറിച്ച് ഓർത്ത് ടെൻഷൻ അടിക്കേണ്ട. ഇത്തിരി കൂടി നേരത്തെ എത്തിയിരുന്നു എങ്കിൽ നേരത്തെ തീർത്ത് പോരായിരുന്നില്ലേ?  അത് ഇനി പറഞ്ഞിട്ട്  കാര്യം ഇല്ല.  എന്തായാലും ഇപ്പോളത്തെ മെയിൻ കാര്യം  ഇന്റർവ്യൂ ആണ്. അത് നന്നായിട്ട്  ചെയ്യ്.   

കഥാനായകൻ:- സമയത്തിന് മുൻപ് എത്തിയിട്ട് പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ല. ഇവിടെ നേരത്തേ ലിസ്റ്റ് ഉണ്ടായിരുന്നു. സത്യം പറഞ്ഞാൽ നേരത്തെ എത്തിയത് വെറുതെ ആയി പോയി. നാലേ മുക്കാലിന് എത്തിയെങ്കിൽ 5 മണിക്ക് പോവായിരുന്നു. ആദ്യം വരുന്നൊരെ ആദ്യം വിളിക്കൽ അല്ല. 

അപ്പച്ചൻ:- അതെന്താ അൽഫബെറ്റിക്കൽ ഓർഡർ ആണോ ? 

കഥാനായകൻ:- അതും അല്ല തോന്നുന്നു. എന്ത് കുന്തം ആണെന്ന് അറിയില്ല. ചിലപ്പോ application  date വെച്ചിട്ട് ആവും.  ഇത് ഒന്ന് തീർന്ന് കിട്ടിയാ മതി. ഇന്നത്തെ ലീവ് വെറുതെ പോയി. 

അപ്പച്ചൻ:- ഒരു സ്ഥലത്ത് ചെന്നിട്ട് അതിനെ കുറ്റം പറയരുത്. ഇത് കിട്ടിയാൽ അതിന് അതിന്റേതായ മെച്ചമുണ്ട്.  ഇത് ഇനി എത്ര പേരുടെ കഴിയാനുണ്ട്?  

കഥാനായകൻ:- എനിക്ക് മുൻപ് ഇനി നാല് പേരുണ്ട്. 40 മിനുറ്റിൽ തീരുംന്ന് വിചാരിക്കാം. 

അപ്പച്ചൻ:- നീ ഇങ്ങിനെ restless ആവല്ലേ.  calm ആയിട്ട് ഇരിക്ക്. 

കഥാനായകൻ:- എനിക്ക് ഒരു റസ്റ്റ് കുറവും ഇല്ല. എന്തായാലും  ഈ വെയ്റ്റിംഗ് കൊണ്ട് ഒരു ഗുണം ഉണ്ടായി. ഇത്തിരി ടെൻഷൻ ഉണ്ടായിരുന്നത് തീർന്ന് കിട്ടി. ഇപ്പൊ ഇത് തീർന്നാൽ മതീന്നെ ഉള്ളു. 

അപ്പച്ചൻ:- എന്നാൽ അങ്ങിനെ വിചാരിക്ക്. ടെൻഷനും പകപ്പും ഒന്നും ഇല്ലാതെ അറിയാവുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക. കിട്ടും എന്ന് മനസ്സിൽ വിചാരിക്കുക.  

കഥാനായകൻ:- കിട്ടിയില്ലേലും എനിക്ക് ഒന്നുമില്ല. മടുത്തു.  ശെരി  അപ്പച്ചാ. ഞാൻ തീർന്നിട്ട് വിളിക്കാം. 

 അപ്പച്ചൻ:- ശെരി. ധൈര്യം ആയിട്ട് ഇരിക്ക്. 

കഥാനായകൻ:- ഓക്കേ. (ഫോൺ കട്ട് ചെയ്യുന്നു)

( ബാക്കിയുള്ള 5 പേരും അക്ഷമാരായി കാത്തിരിക്കുന്നതിനിടയിൽ ഇന്റർവ്യൂ കഴിഞ്ഞ് ഒരാൾ  പുറത്ത് വരുന്നു. അയാൾ പോയ  വാതിലിന് തൊട്ടരികിൽ ഇരുന്നിരുന്നയാൾ അകത്ത് പ്രവേശിക്കുന്നു. ) 

Cut to 

സീൻ 1. തുടർച്ച . ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്നിരിക്കുന്ന കഥാനായകനും മറ്റൊരാളും മാത്രം ബാക്കി. ഒരു ഉദ്യോഗാർത്ഥി ഇന്റർവ്യൂ കഴിഞ്ഞ് പുറത്തേക്ക് വരുന്നു. അയാൾ പോയ ശേഷം കഥാനായകൻ റിസപ്ഷനിൽ ഇരുന്ന ആളോട് മൗനാനുവാദം വാങ്ങി വാതിൽ തുറന്ന് 

അകത്ത് പ്രവേശിക്കുന്നു. 

Cut to 

സീൻ 2 . ഇന്റർവ്യൂ റൂമിലെ ഉൾവശം. 3 പേർ ഇന്റർവ്യൂർസ് ആയി ഇരിക്കുന്നു. രണ്ട് പുരുഷന്മാർ. ഒരു സ്ത്രീ.  

ഒരു ഇന്റർവ്യൂവർ:-  വെൽക്കം ജോസഫ്‌ മാത്യു. പ്ളീസ് സിറ്റ് ഡൌൺ. 

ജോസഫ്‌ മാത്യു:- Thank you sir.

ഇന്റർവ്യൂവർ:- ജോസഫിന്റെ വീട് എവിടെയാ? 

ജോസഫ്‌ മാത്യു:- അങ്കമാലി. 

ഇന്റർവ്യൂവർ:- അവിടെ എവിടെ? 

ജോസഫ്‌ മാത്യു:- ചാലക്കുടി പോകുന്ന വഴി. കൊരട്ടി അടുത്ത്.

ഇന്റർവ്യൂവർ:- ഓക്കേ ഓക്കേ. വീട്ടിൽ ആരൊക്കെ ഉണ്ട്?

ജോസഫ്‌ മാത്യു:- അപ്പച്ചൻ, അമ്മച്ചി, ചേച്ചി 

ഇന്റർവ്യൂവർ:- അപ്പച്ചൻ എന്ന വ്യക്തിക്ക് ജോസഫിന്റെ lifeil ഉള്ള സ്ഥാനം എന്താണ്?

ജോസഫ്‌ മാത്യു:- അപ്പച്ചൻ ആണ് എന്നെ lifeil ഗൈഡ് ചെയ്യുന്ന ആള്. കൊച്ചിലേ മുതൽ എനിക്ക് എല്ലാം അപ്പച്ചൻ ആണ്. ഞാൻ ലൈഫിൽ എന്തെങ്കിലും achieve ചെയ്തിട്ട് ഉണ്ടെങ്കിൽ അത് അപ്പച്ചൻ കാരണം ആണ്.  

വേറൊരു ഇന്റർവ്യൂവർ:- അപ്പൊ അമ്മച്ചിയോ?

ജോസഫ്‌ മാത്യു:- അമ്മച്ചിയും ഉണ്ട്.

ആദ്യം ചോദ്യം ചോദിച്ച ഇന്റർവ്യൂവർ :- അപ്പൊ അപ്പച്ചൻ മാത്രമാണെന്ന് പറഞ്ഞിട്ട്?

ജോസഫ്‌ മാത്യു:- അങ്ങിനെ അല്ല സർ. Education related ആയ കാര്യങ്ങളിൽ ആണ് അപ്പച്ചൻ. എന്നോട് ഏറ്റവും സ്നേഹം അമ്മച്ചിക്കാണ്.

രണ്ടാമത്തെ ഇന്റർവ്യൂവർ:- ഇത് ഒരു ഓവർസീസ് ജോബ് ആണ്‌. Parents സപ്പോർട്ട് ആണോ ?  

ജോസഫ്‌ മാത്യു:- അവരു സപ്പോർട്ട് ആണ്. എന്റെ കരിയർ ആണ് അവർക്ക് important. അതിന് അപ്പച്ചനും അമ്മച്ചിയും എന്ത് സാക്രിഫൈസിനും തയ്യാറാവവും 

രണ്ടാമത്തെ ഇന്റർവ്യൂവർ:- Parents ന്റെ കാര്യം ഓക്കേ. അബ്രോഡ് പോവാൻ ജോസഫ് കോൺഫിഡന്റ് ആണോ?

ജോസഫ്‌ മാത്യു:- അതെ സർ. 

ഇന്റർവ്യൂവർ ആയ സ്ത്രീ:- എത്ര വർഷം ആയി ജോസഫ് software filedil വന്നിട്ട്.

ജോസഫ്‌ മാത്യു:- 5 വർഷം. 

ഇന്റർവ്യൂവർ ആയ സ്ത്രീ:- എന്താ കമ്പനി നെയിം?

ജോസഫ്‌ മാത്യു:- Sun  cloud  solutions. Its a start up കമ്പനി മാഡം.

ഇന്റർവ്യൂവർ ആയ സ്ത്രീ:- എവിടെയാ ലൊക്കേഷൻ?  

ജോസഫ്‌ മാത്യു:- ഇവിടെ തന്നെ. എറണാകുളം. വൈറ്റിലക്ക് അടുത്ത്. 

ഇന്റർവ്യൂവർ ആയ സ്ത്രീ:- ഓക്കേ. 

ജോസഫ്‌ മാത്യു:- അത് അത്ര നല്ല രീതിയിൽ ഒരു growth ആയില്ല മാഡം. Thats why I’m  trying to change.

ഇന്റർവ്യൂവർ ആയ സ്ത്രീ:- I understand.  

ആദ്യം ചോദ്യം ചോദിച്ച ഇന്റർവ്യൂവർ :-  അവിടെ എന്തായിരുന്നു job profile? 

ജോസഫ്‌ മാത്യു:- Project manager 

ആദ്യം ചോദ്യം ചോദിച്ച ഇന്റർവ്യൂവർ :- please tell us something on the project you guided. 

ജോസഫ്‌ മാത്യു:- ഒരു സ്കൂളിന് വേണ്ടി ചെയ്തതായിരുന്നു. app  development.  കുട്ടികളുടെ attendance mointer ചെയ്യാൻ. 

ആദ്യം ചോദ്യം ചോദിച്ച ഇന്റർവ്യൂവർ:- Did it work well ?

ജോസഫ്‌ മാത്യു:- No sir. there was an issue tracking gps location.   

രണ്ടാമത്തെ ഇന്റർവ്യൂവർ:- Any other major works?

ജോസഫ്‌ മാത്യു:- ഇതാണ് ഞങ്ങൾ ചെയ്ത  മേജർ വർക്ക്. നേരത്തെ പറഞ്ഞല്ലോ സർ. Its a  small start up company.  

രണ്ടാമത്തെ ഇന്റർവ്യൂവർ:- What is the importance of artificial intelligence  in software development?

ജോസഫ്‌ മാത്യു:- artificial intelligence is one of the type of software development. It includes machine intelligence into coding…  

ഇന്റർവ്യൂവർ ആയ സ്ത്രീ:- What are  software design tools?

ജോസഫ്‌ മാത്യു:- flow charts. decision tables. അത് ഒക്കെ. 

ഇന്റർവ്യൂവർ ആയ സ്ത്രീ (ഇടക്ക് കയറി കൊണ്ട് ):- Are you really confident enough to go abroad?

ജോസഫ്‌ മാത്യു:- Yes madam.  

ആദ്യം ചോദ്യം ചോദിച്ച ഇന്റർവ്യൂവർ :- ഓക്കേ. ജോസഫ്. Thanks for coming. we will inform you. 

ജോസഫ്‌ മാത്യു:- Thank you sir. 

അയാൾ ഇന്റർവ്യൂ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി വരുന്നു. അവസാനത്തെ ഉദ്യോഗാർത്ഥി അകത്തേക്ക്  കയറുന്നു.

Cut to 

സീൻ 3. രാത്രി. ext/int.  ജോസഫ് വീടിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് വരുന്നു. ഉമ്മറ വാതിൽ തുറന്ന് അകത്ത് പ്രവേശിക്കുന്നു. അവിടെ അപ്പച്ചൻ, അമ്മച്ചി, ചേച്ചി, അളിയൻ എന്നിവർ ഉണ്ട്. 

അപ്പച്ചൻ:- ആറര എന്ന് പറഞ്ഞിട്ട് മണി ഏഴര ആയല്ലോ. 

ജോസഫ്‌:- കഴിക്കാൻ കേറി.  ഇന്റർവ്യൂ പോക്കാ. അതിന്റെ desp തീർക്കാൻ ബിരിയാണി കഴിച്ചു.

അമ്മച്ചി:-  ഇന്റർവ്യൂ റിസൾട്ട് വന്നോ?

ജോസഫ്‌:-  ഏയ്. റിസൾട്ട് വന്നിട്ടൊന്നും ഇല്ല. സ്ഥിരം ഡയലോഗ്.  We will inform you. 

അമ്മച്ചി:- അത് എല്ലാവരോടും അങ്ങിനെ തന്നെ അല്ലെ പറയാ? നിന്നോട് മാത്രം  അല്ലല്ലോ.

ജോസഫ്‌:- കുറെ ആയില്ലേ ഇത് കേൾക്കുന്നു. (ചേച്ചിയോട്) നീ പള്ളിയിൽ പോയത് വെറുതെ ആയി. 

ചേച്ചി:- നീ ഇങ്ങിനെ desp ആവല്ലേ. 

അളിയൻ:- റിസൾട്ട് വരട്ടെ അളിയാ.    

ജോസഫ്‌:- hmm.. 

ഇത്രയും പറഞ്ഞ് അയാൾ തന്റെ റൂമിലേക്ക് പോകുന്നു.  

Cut to 

സീൻ 4. പകൽ. int. നായകൻറെ ഓഫീസ്. ഒരു ചെറിയ സ്ഥാപനം. അയാൾ  തന്റെ കസേരയിൽ ഇരിക്കുന്നു. അന്നേരം സ്ഥാപനത്തിന്റെ ഉടമ സ്ഥാപനത്തിനകത്ത് പ്രവേശിച്ച് തന്റെ ക്യാബിനിലേക്ക് പോകുന്നു. പോകുന്ന വഴിക്ക് ജോസഫിനെ കൂടെ തന്റെ ക്യാബിനിലേക്ക് വിളിക്കുന്നു. ജോസഫ് കൂടെ ചെല്ലുന്നു. അവർ ക്യാബിനിൽ പ്രവേശിക്കുന്നു. ബോസ് തന്റെ കസേരയിൽ ഇരുന്നിട്ട് ജോസഫിനോട് ഇരിക്കാൻ  ആവശ്യപ്പെടുന്നു. ജോസഫ് ഇരിക്കുന്നു. 

ബോസ്:- ജോസെഫേ, ഞാൻ അത് തീരുമാനിച്ചു. ഇത് പൂട്ടാം. sun cloud  solutions അവസാനിപ്പിക്കാം. 

ജോസഫ്:- (നിർവികാരനായി)   ഹ്മ്മ്. ബാക്കി എല്ലാരോടും പറഞ്ഞോ?

ബോസ്:- ഇല്ല. പറയണം. ഞാൻ ബഹ്‌റൈൻ തിരിച്ച് പോവാണ്. ഇപ്പൊ തന്നെ ഒരുപാട് ലോസ് ആയി. 

ജോസഫ്:- അത് ശെരിയാ. നീ ഇനീം കാശ് കളയണ്ട. ഇത് എന്ന് വരെ ഉണ്ടാവും? 

ബോസ്:- ഈ മാസം. 

ജോസഫ്:- ശെരി. ബാക്കി ഉള്ളോരോട് ഞാൻ പറയാം. നീ പറഞ്ഞ് ബുദ്ധിമുട്ടണ്ട. (പുറത്ത് പോകുന്നു) 

Cut to 

സീൻ 4. പകൽ. int. 

പ്രഭാതം. നായകൻ കട്ടിലിൽ കിടന്ന് ഉറങ്ങുന്നു. അമ്മ അടുത്ത് വന്ന്  വിളിക്കുന്നു.  

അമ്മച്ചി :- ഇന്നത്തെ ഇന്റർവ്യൂ നു പോണില്ലേ? 

ജോസഫ്:- പോണം. പത്ത്  മണിക്കാണ്. ടൈം ഉണ്ട്. പോയിട്ടും വെല്യ കാര്യം ഒന്നും ഇല്ല. എനിക്ക് ഇന്റർവ്യൂ ന്ന് പറഞ്ഞ സംഭവം നേരെ ആവില്ല. എക്സാം ആണെങ്കിൽ  പിന്നേം നോക്കാം. 

അമ്മച്ചി:- ഇത് നീ എപ്പളും പറയണതാണ്.  അതും  പറഞ്ഞോണ്ട് ഇരുന്നാൽ ജോലി കിട്ടുമോ? അശ്വിനോട് പറഞ്ഞാൽ ബഹ്റൈനിൽ അവന്റെ കമ്പനിയിൽ  എന്തേലും കിട്ടില്ലേ?

ജോസഫ്:- അശ്വിന്  ബഹ്‌റൈനിൽ കമ്പനി ഇല്ല. ഉള്ളത് ഇവിടെ ആണ്. അത് പൂട്ടി. നമുക്ക്  ഒക്കെ ജോലിയെ പോയുള്ളു. അവന്റെ കയ്യീന്ന് കാശും പോയി. 

അമ്മച്ചി:- ഇന്നാളത്തെ എന്തായി? 

ജോസഫ്:- അത് ഒന്നും ആയിട്ട് ഇല്ല. മറ്റേത് പോയി. 

അമ്മച്ചി:- അത് നീ ആ രാത്രി തന്നെ പറഞ്ഞത് അല്ലെ. ഇങ്ങിനെ confidence  ഇല്ലാണ്ട് ആയാൽ എങ്ങിനെയാ ?

ജോസഫ്:- ഇത് ഒക്കെ പറയാൻ സുഖാ. അവിടെ ഇരിക്കുമ്പോളാ. എന്തേലും ആവട്ടെ. ഇന്നത്തെ ലാസ്‌റ് ആണ്. തൽക്കാലത്തേക്ക് വേറെ ഒന്നും pending ഇല്ല. പോയി attend ചെയ്ത് നോക്കാം. ഒന്നും പറ്റിയില്ലെങ്കിൽ visiting  visa എടുക്കാം. കേറി പോവാം.  (ഇത്രയും പറഞ്ഞ് അയാൾ പല്ല് തേക്കാൻ പോകുന്നു. എന്തോ ആലോചിച്ച് ഒരു നിമിഷം നിന്നിട്ട്)  പിന്നേ, ലാസ്റ്റത്തത്തിന്റെ information mail ഇന്ന് വരേണ്ടത് ആണ്. ഞാൻ ഇന്നലെ റിസൾട്ട് ചോദിച്ചിട്ട് അങ്ങോട്ട് അയച്ചിട്ട് ഉണ്ട്. 

അമ്മച്ചി:- മെയിൽ നോക്കി വല്ലതും കാണാണെങ്കിൽ ഞാൻ നിന്നെ വിളിക്കാം. നീ കമ്പ്യൂട്ടർ ഓൺ ആക്കി വെച്ചിട്ട് പോ. 

ജോസഫ്:- You are not selected. Sorry. എന്ന് ഉണ്ടാവും . അത് പറയാൻ വിളിക്കണ്ട. ഞാൻ വന്നിട്ട് നോക്കിക്കോളാം. (അയാൾ പല്ല് തേക്കാൻ പോകുന്നു).

Cut to 

സീൻ 5. പകൽ. int.     .  വിദേശത്ത്  ചെയ്യുന്ന വേറൊരു  സ്ഥാപനത്തിന്റെ കേരളത്തിലെ കോർപ്പറേറ്റ് ഓഫീസിന്റെ ഉൾവശം. അവരും  സോഫ്റ്റ് വെയർ എഞ്ചിനീയർമാരെ തിരഞ്ഞെടുക്കാൻ  ഒരു ഇന്റർവ്യൂ നടത്തപ്പെടുന്നു.  ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്നിരിക്കുന്ന ഉദ്യോഗാർത്ഥികളെ കാണാം. എല്ലാവരുടെയും പ്രായം 25 -30 വയസ്സ്. അവരിൽ ഒരാളായ ജോസഫ്‌ മാത്യു മൊബൈൽ എടുത്ത് അച്ഛനെ വിളിക്കുന്നു. 

ജോസഫ്:- ഹലോ. ഞാൻ ദേ എത്തിയെ ഉള്ളു. ഇന്ന് എന്തായാലും നേരത്തേ എത്തിയത് നന്നായി. ഇവിടെ ആദ്യം വന്നവരെ ആദ്യം വിളിക്കൽ ആണ്. ഞാൻ ആണ് first.  

അപ്പച്ചൻ:- എന്നാൽ സംസാരിച്ച്  സമയം കളയണ്ട.  കഴിഞ്ഞിട്ട് വിളിക്ക്. മോനേ.. പിന്നേയ്. അമ്മച്ചിക്ക്  എന്തോ പറയാൻ ഉണ്ടെന്ന്. 

(അമ്മച്ചി  ഫോൺ വാങ്ങിച്ച് സംസാരിക്കുന്നു) 

അമ്മച്ചി :- ഡാ. മെയിൽ വന്നു. നിനക്ക് selection ഉണ്ട്.   

ജോസഫ്:- (അതിയായ സന്തോഷത്തോടെ)  ശെരിക്കും?

അമ്മച്ചി :- അതേടാ ഉവ്വ്. 

ജോസഫ്:- അത് മതി. അത് കേട്ടാ മതി. ഇനി ഞാൻ പൊളിക്കും. ഇനി ഇപ്പൊ ഇത് അറ്റൻഡ് ചെയ്യണോ ?  

അമ്മച്ചി :- പൊളിക്കൽ ഒക്കെ പിന്നെ ആവാം. ഇപ്പൊ നീ ആ ഇന്റർവ്യൂ attend ചെയ്യ്‌. രണ്ട് ജോലി കിട്ടുന്നത് കൊണ്ട് കുഴപ്പം ഒന്നുമില്ലല്ലോ. 

ജോസഫ്:- എനിക്ക് ഒരു ജോലി മതി. അല്ലെങ്കിൽ വേണ്ട ഇത് അറ്റൻഡ് ചെയ്യാം. ഈ ഇന്റർവ്യൂ ഞാൻ നേരെ ആക്കി കൊടുക്കാം. കുറെ നാളായി ചിലതൊക്കെ പറയണംന്ന് വിചാരിച്ചിട്ട്. അവന്മാരുടെ ഓരോരോ ചോദ്യങ്ങൾ. എല്ലാത്തിനുമുള്ള ഉത്തരം ഇന്ന് ഞാൻ കൊടുക്കും. 

അമ്മച്ചി :- പറയാൻ പോയത് പുലിവാല് ആയോ. 

ജോസഫ്:- ഒരു പുലിവാലും ഇല്ല. ഞാൻ വിളിക്കാം അമ്മച്ചി. കഴിഞ്ഞിട്ട് വിളിക്കാം. (ഫോൺ കട്ട് ചെയ്ത് കസേരയിൽ ഇരിക്കുന്നു) 

Cut to

സീൻ 5 . തുടർച്ച. ഒരു  റിസെപ്ഷനിസ്റ് interview  ബോർഡ് റൂമിൽ നിന്ന് പുറത്ത് വന്ന്   ജോസഫ്‌ മാത്യുവിനോട് അകത്ത് കയറുവാൻ പറയുന്നു. അയാൾ അകത്ത് കയറുന്നു. 

Cut to

സീൻ 6. പകൽ. int.   ഇന്റർവ്യൂ റൂമിലെ ഉൾവശം.  4  പേർ interviewers  ആയി ഇരിക്കുന്നു. രണ്ട് പുരുഷന്മാർ. രണ്ട്  സ്ത്രീകൾ. ജോസഫിനോട് അതിൽ ഒരാൾ ഇരിക്കാൻ പറയുന്നു. 

ആദ്യത്തെ interviewer (Resume നോക്കി പേര് വായിക്കുന്നു) :- ജോസഫ് മാത്യു. അല്ലെ?

ജോസഫ്:- അതെ. 

ആദ്യത്തെ interviewer:- Tell us something about yourself.

ജോസഫ്:-  Sun  cloud  solutions എന്ന കമ്പനിയിൽ ഇപ്പോൾ ഞാൻ സീനിയർ മാനേജർ ആണ്. Recently promoted. Resume യിൽ project manager ആണ് കാണിച്ചിട്ട് ഉള്ളത്.  ഞങ്ങൾ different clients നു വേണ്ടി application softwares  develop ചെയ്ത് കൊടുത്തിട്ട് ഉണ്ട്. 

വേറൊരു interviewer ഇടക്ക് കയറി കൊണ്ട്:- Tell us something regarding your personal life. പ്രൊഫഷണൽ കാര്യങ്ങൾ അതിന് ശേഷം ഡിസ്‌കസ് ചെയ്യാം. 

ജോസഫ്:- പഴ്സണൽ പറയാനും മാത്രം ഒന്നും ഇല്ല. എനിക്ക് ഒരു അപ്പച്ചൻ അമ്മച്ചി പിന്നെ ചേച്ചി ഉണ്ട്. കല്യാണം കഴിഞ്ഞിട്ട് ഇല്ല. 

interviewer ആയ സ്ത്രീ:- ഇതെന്താ പറഞ്ഞ് തീർക്കാൻ പറയുന്നത് പോലെ ? 

ജോസഫ്:- കൂടുതൽ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ്. ഫാമിലിക്ക്  എന്റെ ലൈഫിൽ  അങ്ങിനെ പ്രത്യേകിച്ച് role ഒന്നും ഇല്ല. 

interviewer ആയ സ്ത്രീ:- ഒരു role ഉം ഇല്ലേ?

ജോസഫ്:- ഇല്ല. 

interviewer ആയ വേറൊരു സ്ത്രീ:- എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ parents നു ആണ് ഏറ്റവും importance സാധാരണ പറയുക. നിങ്ങൾ exception ആണല്ലോ. 

ജോസഫ്:- എന്റെ parents ന്റെ thoughts ഉം എന്റെ thoughts ഉം രണ്ടും രണ്ടാണ്. 

interviewer ആയ രണ്ടാമത്തെ സ്ത്രീ:- എങ്ങിനെ ?

ജോസഫ്:- എന്റെ അപ്പച്ചനും അമ്മച്ചിയുമായി എനിക്ക് മാനസിക അടുപ്പം ഇല്ല. അവരുടെ ആഗ്രഹം ഞാൻ ഇപ്പൊ വർക്ക്  ചെയ്യുന്ന കമ്പനയിൽ ഒതുങ്ങി കൂടണം എന്നാണ്. ഒരു ബെറ്റർ ജോബ് ആണ് എന്റെ ഡ്രീം. ഇപ്പോൾ ഞങ്ങൾ തമ്മിൽ സംസാരം തന്നെ കുറവാണ്. പക്ഷെ ദേഷ്യം ഒന്നും ഇല്ല.  

interviewer ആയ രണ്ടാമത്തെ സ്ത്രീ:- ഓ.. That’s sad. Sorry for asking.

ജോസഫ്:- It’s alight. 

ആദ്യത്തെ interviewer :- താങ്കളുടെ ഇപ്പോളത്തെ ജോബ് പ്രൊഫൈൽ എന്താ?

ജോസഫ്:- Sun  cloud  solutions എന്ന കമ്പനിയിൽ ഇപ്പോൾ ഞാൻ സീനിയർ മാനേജർ ആണ്. We do  application softwares  development. 

രണ്ടാമത്തെ  interviewer:- Can you give an example?

ജോസഫ്:- ഒരു സ്കൂളിന് വേണ്ടി ഒരു app  develop ചെയ്തിരുന്നു.  കുട്ടികളുടെ attendance mointer ചെയ്യാൻ വേണ്ടി. It used artificial intelligence. 

രണ്ടാമത്തെ  interviewer:- How?

ജോസഫ്:- kuttikalude voice recognise ചെയ്ത് അവർ സ്കൂളിൽ വരാതിരിക്കാൻ പറയുന്ന കാരണങ്ങൾ സത്യം ആണോ കള്ളം ആണോ എന്ന് കണ്ട് AI വെച്ച് detect ചെയ്തു.

ആദ്യത്തെ interviewer :- really?

ജോസഫ്:- Yes sir. it was 80% success.

ആദ്യത്തെ interviewer :- That’s good.

interviewer ആയ സ്ത്രീ:- Your resume looks nice. how did you create this? ഏതെങ്കിലും template edit ചെയ്തതാണോ അതോ സ്വന്തമായി ഉണ്ടാക്കിയതാണോ?

ജോസഫ്:- Resume ഞാൻ സ്വന്തമായി Latex ഇൽ ഉണ്ടാക്കിയതാണ്. 

ആദ്യത്തെ interviewer :- ജോസഫ്,  If we select you, how many days you need for joining?

ജോസഫ്:- Maximum seven days. Not more than that. 

ആദ്യത്തെ interviewer :- ഓക്കേ ജോസഫ്. It was nice talking to you. We will inform you at the earliest. 

ജോസഫ്:- (എല്ലാവരുടെയും മുഖത്ത് നോക്കി) Thank you. ( അയാൾ  കസേരയിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് പോകുന്നു) 

Cut to

സീൻ 7 . പകൽ. int. സമയം ഉച്ചക് ഒരു മണി.  ഒരു റെസ്റ്റാറ്റാന്റിന്റെ ഉൾവശം. ജോസഫ് ബിരിയാണി ഓർഡർ ചെയ്യുന്നു. അയാൾ ഒരു മെസ്സേജ് ടോൺ കേട്ടിട്ട് ഫോൺ എടുക്കുന്നു. വായിക്കുമ്പോൾ മുഖത്ത് പുഞ്ചിരി വിരിയുന്നു. ഉടനെ വീട്ടിലേക്ക് വിളിക്കുന്നു. 

ജോസഫ്:- ഹലോ അമ്മച്ചി, ഇത് എന്താ ഇന്റർവ്യൂ എന്തായി എന്ന് ചോദിച്ച് വിളി ഒന്നും ഇല്ലല്ലോ. 

അമ്മച്ചി:- Interview അറ്റൻഡ് ചെയ്തവർ വിളിക്കട്ടെ  എന്ന് വിചാരിച്ചു. 

ജോസഫ്:- ഇത് കിട്ടും എന്ന് കഴിഞ്ഞപ്പോൾ തന്നെ ഒരു ഫീൽ ഉണ്ടായിരുന്നു. റിസൾട്ട് വന്നിട്ട് പറയാം എന്ന് വിചാരിച്ച് ഇരിക്കയായിരുന്നു. അതാ വിളിക്കാഞ്ഞേ. But  within three hours.. അവർ result mail ചെയ്തു. selected.  അങ്ങിനെ ജോലി ഇല്ലാത്ത എനിക്ക് ഇപ്പൊ ജോലി രണ്ടെണ്ണം ആയി. ഇനി ഇപ്പൊ എന്നെ interview ചെയ്തവരെ ഞാൻ select ചെയ്യണം. 

അമ്മച്ചി:- അധികം select ചെയ്യാൻ ഒന്നുമില്ല. ഇതിന് തന്നെ നീ പൊക്കോ. 

ജോസഫ്:- ഇത് തന്നെ ആണ് better prospects. എന്നാലും ആലോചിക്കലോ.  

അമ്മച്ചി:- ആലോചിക്കാൻ ഒന്നുമില്ല. നിനക്ക് വേറെ ഒന്നും കിട്ടീട്ട് ഇല്ല. ഇതിന് തന്നെ പൊക്കോ. 

ജോസഫ്:- അപ്പൊ അമ്മച്ചി നേരത്തെ പറഞ്ഞത്?

അമ്മച്ചി:- അത് ചുമ്മാ പറഞ്ഞതാ. നിന്റെ ടെൻഷൻ കുറക്കാൻ.

ജോസഫ്:-അപ്പൊ ഇത് കിട്ടിയില്ലായിരുന്നെങ്കിലോ?

അമ്മച്ചി:- കിട്ടീലോ

ജോസഫ്:- ഞാൻ എന്തൊക്കെയാ പറഞ്ഞേ എന്ന് അമ്മച്ചിക്ക് വെല്ല ധാരണയും ഉണ്ടോ? എനിക്ക് അറിയാത്ത software ഇൽ സ്വന്തമായി resume ഉണ്ടാക്കി എന്ന് പറഞ്ഞു. അതിനേക്കാളും വെല്യ തള്ളുകൾ വേറെ തള്ളി.   

അമ്മച്ചി:- Resume നീ അടിച്ച് മാറ്റിയതാണെന്ന് പറഞ്ഞാൽ അവർ ജോലി തരുമോ?

ജോസഫ്:- എന്നാലും എനിക്ക് selection  കിട്ടിയില്ലായിരുന്നെങ്കിലോ? 

അമ്മച്ചി:- കിട്ടിയില്ലെങ്കിൽ വിഷമിക്കും. അല്ലാണ്ട് എന്താ?

ജോസഫ്:- (കൂടുതൽ ഒന്നും പറയാൻ ഇല്ല എന്ന ഭാവത്തിൽ)  ശെരി. ഞാൻ അങ്ങോട്ട് വരാം. ഇപ്പൊ food കഴിക്കട്ടെ. 

അമ്മച്ചി:- ശെരി. കഴിച്ചിട്ട് വാ. 

ജോസഫ് ഫോൺ താഴെ വെക്കുന്നു. അയാളുടെ മുന്നിൽ ഒരു ബിരിയാണി എത്തുന്നു. 

—————————————————-END—————————————————